ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; തർക്കത്തെത്തുടർന്ന് സിപിഎം പ്രവർത്തകനെ ബിജെപി പ്രവർത്തക‍ർ കമ്പിപ്പാരകൊണ്ട് തലക്കടിച്ചു

Spread the love

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം പ്രവർത്തകന് മർദനമേറ്റു.

video
play-sharp-fill

കലായിൽ അപ്പുപ്പൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയിൽ ചല്ലിമുക്ക് ജംഗ്ഷനിൽവെച്ച് വാഹനത്തിൽ ഗണത ഗീതം ആലപിച്ചതിനെ തുടർന്ന് അവിടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകനായ ഷാൻ ശശിധരനും പാർട്ടിക്കാരും ഇതിനെ എതിർത്തു. സ്ഥലത്ത് വച്ച് വാക്കുത‍ർക്കമുണ്ടായി. ചിതറ പോലീസ് ഇരു വിഭാഗത്തെയും പിരിച്ചു വിട്ടു. പിന്നീട് ഷാൻ ശശിധരൻ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഇലവുപാലത്ത് എത്തിയപ്പോൾ ബിജെപി പ്രവർത്തക‍ർ ചേർന്ന് കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കൈക്കും തലയ്ക്കും പരിക്കേറ്റ ഷാൻ ശശിധരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിപിഎം പ്രവർത്തകനായ ഷാൻ ശശിധരനെ ആറംഗ ബിജെപി- ആർഎസ്എസ് പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group