
കോട്ടയം: കേരളത്തില്‍ അതിവേഗ റെയില്‍പ്പാത കൊണ്ടുവരുക മാത്രമാണെന്‍റെ ലക്ഷ്യമെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഈ ശ്രീധരനെയും അദ്ദേഹത്തിനെ പിന്തുണച്ച വിഡി സതീശനെയും പരിഹസിച്ച് അഡ്വ.
കെ അനില്‍കുമാർ.
മുമ്പ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അതിവേഗ തീവണ്ടിപ്പാത പദ്ധതി തയാറാക്കിയ വ്യക്തിയല്ല ഇ ശ്രീധരൻ എന്ന ചോദ്യം ഉന്നയിച്ച കെ അനില്‍കുമാർ ആ പാതയെവിടെപ്പോയെന്നും ചോദിച്ചു. 100 കോടി രൂപാ ചിലവില്‍ തയാറാക്കിയ പദ്ധതി എന്തുകൊണ്ട് അന്ന് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പിന്തുണയോടെ തുടങ്ങി വെച്ചില്ല എന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ ചോദിച്ചു.
കെ റെയിലിന്‍റെ കാര്യത്തില്‍ ഉയർന്ന ചോദ്യങ്ങളൊന്നും അന്ന് ഉമ്മൻചാണ്ടിയോട് ആരും ചോദിച്ചില്ല. കേന്ദ്ര റെയില്‍വേയും സംസ്ഥാന റെയില്‍ കോർപ്പറേഷനും സഹകരിച്ച ഒരു പദ്ധതിയില്‍ എന്തെല്ലാം തർക്കങ്ങളും പരിഹാസങ്ങളുമാണ് പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്ന് ഉണ്ടാക്കിയതെന്നും കെ അനില്‍കുമാർ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഇ ശ്രീധരന്റെ വാക്കുകളിലെ പൊള്ളത്തരത്തെയും അദ്ദേഹം ചോദ്യം ചെയ്തു. വിഴിഞ്ഞം പദ്ധതിക്ക് നാലണ സഹായം നല്‍കാത്ത മോദി തിരുവനന്തപുരത്ത് വന്നിട്ടും പറയാത്ത ഒരു കാര്യം ഇ ശ്രീധരൻ വെളിപ്പെടുത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചു. ഇതിനെ മുന്നും പിന്നും നോക്കാതെ പിന്തുണച്ച വിഡി സതീശൻറെ നിലപാടിനെയും കെ അനില്‍കുമാർ പരിഹസിച്ചു.



