
കുമരകം: കുമരകത്ത് 15, 16 വാർഡുകളെ ബന്ധിപ്പിക്കുന്ന പള്ളി തോപ്പ് പാലം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
കഴിഞ്ഞ സാമ്പത്തിക വർഷം പാലത്തിനു ഫണ്ട് അനുവദിച്ചു എന്നറിയിച്ച് പഞ്ചായത്ത് ഇലക്ഷന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ തോടിന് കുറുകെ മുട്ടിടുകയും വേലിയേറ്റമുണ്ടായപ്പോൾ അത് ഒഴുകിപ്പോവുകയും ചെയ്തു.
പിന്നീട് വീണ്ടും രണ്ട് സൈഡിലും മുട്ട ഇട്ട് ഉറപ്പിച്ച അവസ്ഥയിലാണ് ഇപ്പോൾ. പാലം പണിയുടെ കാര്യത്തിൽ യാതൊരുവിധ തീരുമാനവും ഇതുവരെയും ആയിട്ടില്ല. നിരുത്തരവാദപരമായ വാർഡ് മെമ്പർമാരുടെ സമീപനം അവസാനിപ്പിച്ച് എത്രയും വേഗം പാലം പണി പൂർത്തീകരിക്കണമെന്ന് പതിനഞ്ചാം വാർഡിലെയും പതിനാറാം വാർഡിലെയും പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലം പണിക്കായി മുട്ട് ഇട്ടത് മൂലം തോട്ടിലെ വെള്ളം മലിനമാകുകയും രണ്ട് വാർഡിലെയും ജനങ്ങൾ ഇതുമൂലം ദുരിതത്തിൽ ആയിരിക്കുകയുമാണ് .എത്രയും വേഗം പാലം പണി പൂർത്തീകരിച്ച് മുട്ട് പൊളിച്ച് നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു.



