കോട്ടയം ജില്ലയിലെ മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനുള്ള പുരസ്കാരം കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്; അവാർഡ് പ്രഖ്യാപനം ദേശീയ സമ്മതിദായിക ദിനത്തിൽ

Spread the love

കോട്ടയം: ജില്ലയിലെ ഏറ്റവും മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനുള്ള അവാർഡ് കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.

video
play-sharp-fill

ദേശീയ സമ്മതിദായിക ദിനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. കോട്ടയം ജില്ല ദിനാഘോഷം ജവാഹർ നവോദയ വിദ്യാലയത്തിൽ നടന്നു.

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി സ്കൂളിൽ മെഗാ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ സഹായിക്കുന്നതിനായി ക്ലബ്ബ് അംഗങ്ങൾ സജ്ജരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഐആർ ഫോം വിതരണം ചെയ്യുന്നതിനും തിരികെ വാങ്ങുന്നതിനും പൊതുജനങ്ങളെ ഫോം പൂരിപ്പിക്കുന്നതിന് സഹായിക്കുകയും പൂരിപ്പിച്ച ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ക്ലബ് അംഗങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാരെ സഹായിച്ചു. അതിനായി സ്കൂളിന്റെ കമ്പ്യൂട്ടർ ലാബുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്കും പൊതുജനങ്ങൾക്കുമായി സജ്ജമാക്കി പുതിയതായി വോട്ട് രജിസ്ട്രേഷൻ ചെയ്യത് നൽകുന്നതിനായി ക്ലബ് അംഗങ്ങൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടുകൂടി പരിശീലനം സംഘടിപ്പിച്ചു.

18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യാനായി കുട്ടികൾ സജ്ജരായി . മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരവും, പോസ്റ്റർ രചനയും, വൃക്ഷത്തൈ നടിയിലും, സംഘടിപ്പിച്ചു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഭരണഘടന ചരിത്രത്തിന്റെ ചിത്രപ്രദർശനവും, ഭരണഘടനയുടെ ആമുഖം വായനയും, ഭരണഘടനയുടെ ആമുഖനിർമ്മാണവും, സംഘടിപ്പിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുമരകം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ക്ലബ്ബ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, തഹസിൽദാർ ഗിരീഷ്, ജൂനിയർ സൂപ്രണ്ട് പി അജിത് കുമാർ,തെരഞ്ഞെടുപ്പ് വിഭാഗംഉദ്യോഗസ്ഥരായ വിഎസ് രമേശ് വില്ലേജ് ഓഫീസറായ രഘു കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്മിന, വില്ലേജ് അസിസ്റ്റന്റ് വി എ ശ്രീകാന്ത്, സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജീഷ്, ഹെഡ്മാസ്റ്റർ എസ് കെ നിഷാദ്, ഇലക്ട്രറൽ ലിറ്ററസി ക്ലബ് ജില്ല മാസ്റ്റർ ട്രെയിനർ ടി സത്യൻ, കോഡിനേറ്റർ മാരായ യുജി സന്ധ്യ, ആശ ബോസ്, ക്ലബ് അംഗങ്ങളായ ആര്യൻഅനീഷ്,മുഹമ്മദ് അഫ്നാൻ, ആദർശ്, അജിത്,അമ്മു അനിൽകുമാർ,ഷിഫാന ഷഫീഖ്, അഭിമോൻ, രോഹിത് സുഗേഷ്, കെ വി ആദിത്യൻ, അദ്വൈദ് ഗിനീഷ്,വി എസ്സ് അച്ചു, പ്രഭാത് സജയൻ,എന്നിവരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകുന്നത്.