കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം; പ്രതി ഉണ്ണികൃഷ്ണന് താല്‍പര്യം ആണ്‍ സുഹൃത്തുക്കളോട്; മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

Spread the love

തിരുവനന്തപുരം: കമലേശ്വരം സ്വദേശികളായ സജിതയുടെയും മകള്‍ ഗ്രീമയുടെയും ആത്മഹത്യ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം ആണ്‍ സുഹൃത്തുക്കളോട് ആയിരുന്നു എന്നാണ് വിവരം. ഉണ്ണികൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

ആണ്‍കൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. തന്റെ ആണ്‍സുഹൃത്തുക്കളോടൊപ്പം യാത്രപോകാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമായിരുന്നു ഉണ്ണികൃഷ്‌ണൻ താല്പര്യമെന്നാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ തെളിവികള്‍ പോലീസ് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ ആറ് വർഷത്തിനിടയില്‍ ഒരു ദിവസം മാത്രമാണ് ഉണ്ണികൃഷ്ണൻ ഗ്രീമയുടെ വീട്ടില്‍ പോയത്. ഇവർ തമ്മില്‍ ഒരുമിച്ച്‌ കഴിഞ്ഞതോ വെറും 54 ദിവസം മാത്രവും.

തന്നെ ഭർത്താവ് അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി ഗ്രീമയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.