വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ്; കുടുംബം ഇന്ന് പരാതി നല്‍കും

Spread the love

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ കുടുംബം ഇന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് പരാതി നല്‍കിയേക്കും.

video
play-sharp-fill

ഇ-മെയില്‍ മുഖേനയായിരിക്കും കുടുംബം പരാതി നല്‍കുക. ഗുരുതര ശ്വാസ തടസത്തെ തുടർന്ന് ബിസ്മിറിനെ ജനുവരി 19 ന് പുലർച്ചെയാണ് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.

ജീവനക്കാർ ഗേറ്റ് തുറക്കാൻ വൈകിയെന്നും കൃത്യസമയത്ത് പ്രാഥമിക ചികിത്സ പോലും നല്‍കിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗേറ്റ് അടച്ചത് പട്ടി അകത്ത് കയറാതിരിക്കാനാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം. വിളപ്പില്‍ശാല മെഡിക്കല്‍ ഓഫീസർക്ക് പരാതി നല്‍കിയ കുടുംബം ഇന്ന് ഡിഎംഒക്കും പരാതി നല്‍കിയേക്കും.

വിഷയം അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വകുപ്പ് ഡയക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.