തിരുവനന്തപുരത്ത് ജോലി ഒഴിവുകള്‍; 80400 രൂപ വരെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം…!

Spread the love

തിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) സ്റ്റാഫ് ഫിസിഷ്യൻ, റിസർച്ച്‌ അസോസിയേറ്റ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

video
play-sharp-fill

താത്കാലിക ഒഴിവുകളാണ്

സ്റ്റാഫ് ഫിസിഷ്യൻ (പാർട്ട് ടൈം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ മെഡിസിനില്‍ എം.ഡി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 വേതനം ലഭിക്കും, 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 60 വയസ്സില്‍ കൂടരുത്. ആറുമാസത്തേക്കുള്ള താല്‍ക്കാലിക നിയമനമാണിത്, തുടരാൻ സാധ്യതയുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം 3:30 മുതല്‍ 6:00 വരെയാണ് ജോലി.

അഭിമുഖം ജനുവരി 31-ന് രാവിലെ 10:30-ന് മെഡിക്കല്‍ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.എം.സി.എച്ച്‌.എസ്.എസ്. (AMCHSS) കെട്ടിടത്തില്‍ നടക്കും. ഉദ്യോഗാർത്ഥികള്‍ രാവിലെ 9:15-ന് റിപ്പോർട്ട് ചെയ്യണം.

റിസർച്ച്‌ അസോസിയേറ്റ് (ക്വാളിറ്റേറ്റീവ്)

പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റർ ബിരുദം, ആരോഗ്യ ഗവേഷണത്തില്‍ ഒരു വർഷം പ്രവർത്തിപരിചയം, മലയാളത്തില്‍ പ്രാവീണ്യം എന്നിവ അവശ്യ യോഗ്യതകളാണ്. പ്രതിമാസം 67,200 രൂപ വേതനം ലഭിക്കും. 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 35 വയസ്സില്‍ കൂടരുത്.

ഒരു വർഷത്തേക്കാണ് നിയമനം. അഭിമുഖം 2ജനുവരി 29-ന് രാവിലെ 11:00-ന് മെഡിക്കല്‍ കോളേജ് കാമ്പസിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ AMCHSS മന്ദിരത്തില്‍ നടക്കും. ഉദ്യോഗാർത്ഥികള്‍ രാവിലെ 10:00-ന് റിപ്പോർട്ട് ചെയ്യണം.

ഡാറ്റാ മാനേജർ

ബയോസ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കില്‍ ഡാറ്റാ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും, ഡാറ്റാ മാനേജ്‌മെന്റിലോ ഡാറ്റാ സയൻസിലോ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് ഈ തസ്തികയ്ക്ക് ആവശ്യമായ യോഗ്യതകള്‍.

എസ്.പി.എസ്.എസ്. (SPSS), സ്റ്റാറ്റാ (STATA), ആർ (R), എസ്.എ.എസ്. (SAS) പോലുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള ഡാറ്റാ വിശകലനം, ക്ലിനിക്കല്‍ ഡാറ്റാ മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ്, എസ്.ക്യു.എല്‍. (SQL) ഡാറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിലെ പരിചയം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവ അധിക യോഗ്യതകളാണ്. പ്രതിമാസം 80,400 രൂപ വേതനം ലഭിക്കും. ജനുവരി 1-ന് പ്രായപരിധി 40 വയസ്സാണ്. അഭിമുഖം ജനുവരി 29-ന് രാവിലെ 10:00-ന് നടക്കും. റിപ്പോർട്ടിംഗ് സമയം രാവിലെ 9:00.

താല്‍പ്പര്യമുള്ള സ്ഥാനാർത്ഥികള്‍ ബയോഡാറ്റയും, പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.sctimst.ac.in/recruitment/

സംസ്ഥാന സർക്കാരിന് കീഴില്‍ താത്കാലിക ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പില്‍ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഫെബ്രുവരി 2 രാവിലെ 11 ന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജില്‍ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0497-2800167.

മാനേജ്‌മെന്റ് ട്രെയിനി നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ- ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍മാനേജ്‌മെന്റ് ട്രെയിനി നിയമനം നടത്തുന്നു. ബിരുദം,കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. 35 വയസിന് താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 31 വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, പിലാക്കാവ് പി ഒ, മാനന്തവാടി വിലാസത്തിലോ, [email protected] ലോ അപേക്ഷ നല്‍കണം. ഫോണ്‍-04935 240222.