
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


