
കോട്ടയം: ജനാധിപത്യവും മതേതരത്വവും ആഘോഷിക്കുന്ന സുവര്‍ണ്ണനാളാണ് റിപ്പബ്ലിക്ക് ദിനം. തേർഡ് ഐ ന്യൂസിന്റെ എല്ലാ വായനക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ
77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിലാണ് രാജ്യം. ഈ വേളയില്‍ നാമെല്ലാവരും ഒത്തു ചേര്‍ന്ന് മുന്നോട്ട് പോവുക എന്നത് തന്നെയാണ് ആദ്യം ഓര്‍ക്കേണ്ടത്.
സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും അതിന്റെ ബഹുസ്വരതയും എല്ലാം ഒത്തു ചേര്‍ന്ന് ആഘോഷിക്കപ്പെടേണ്ട ഈ ദിനത്തില്‍ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേയും ചേര്‍ത്ത് നിര്‍ത്താവുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ധകാരത്തില്‍ നിന്ന് വെളിച്ചം വീശുന്നതാണ് ഇന്ത്യന്‍ ഭരണ ഘടന. അതിന്റെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ചതിന്റെ 77 സുവര്‍ണ വര്‍ഷങ്ങളാണ് ജനുവരി 26-ന് നാം ആഘോഷിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്തുള്ള ഇന്ത്യക്കാരും ദേശസ്‌നേഹത്തിനും അതിന്റെ അഖണ്ഡതക്കും വേണ്ടി ഈ ദിനം ആഘോഷിക്കുന്നു.
നല്ല നാളേക്കുള്ള പുതിയ തുടക്കമാണ് ഓരോ വര്‍ഷത്തേയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് വഴി ലഭിക്കുന്നത്.


