
തിരുവനന്തപുരം: പദ്മഭൂഷൺ പുരസ്കാര ജേതാവ് മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു, മമ്മൂട്ടിയെ ‘ഇച്ചാക്കാ’ എന്ന് വിളിച്ചുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്.
‘ഇച്ചാക്കാ, താങ്കൾക്ക് പദ്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നു.’ -ഇതാണ് മോഹൻലാൽ കുറിച്ചത്. ഒപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യരും മമ്മൂട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു- ‘അഭിനന്ദനങ്ങൾ മമ്മൂക്കാ! അതിരുകൾ ഭേദിക്കുന്നത് എങ്ങനെയെന്നും വെല്ലുവിളികൾ ഏറ്റെടുക്കുന്നത് എങ്ങനെയെന്നും പുഞ്ചിരിയോടെ കാണിച്ചുതന്നതിന് നന്ദി. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്, അതുല്യനാണ്. പദ്മ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ’ – ഇതാണ് മഞ്ജു വാര്യരുടെ വാക്കുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group


