
വസ്ത്രങ്ങള്‍ എത്ര ഉണ്ടെങ്കിലും പിന്നെയും വാങ്ങിക്കൂട്ടുന്നവരാണ് നമ്മളില്‍ അധികപേരും. ഇങ്ങനെ വസ്ത്രങ്ങളുടെ എണ്ണം കൂടുമ്പോള്‍ അവ കൃത്യമായി സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. അലമാരകളിലാണെങ്കിലോ കുത്തിനിറച്ചിട്ടുണ്ടാവും.
തിരക്കിട്ട് എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ഒന്നെടുക്കാന്‍ പോലും പറ്റാത്ത തരത്തിലായിരിക്കും അലമാരയുടെ കോലം. ഇത് മടക്കിയും ഒതുക്കിയും വയ്ക്കാനോ നേരവും ഇല്ലാത്തവരാണ് അധികവും. എന്നാല്‍ ഇനി അലമാര അലങ്കോലമാവാതിരിക്കാന്‍ ഇങ്ങനെ ചെയ്യാം.
വേറെ വേറെ വയ്ക്കുക

Whatsapp Group 1 | Whatsapp Group 2 |Telegram Group
അലമാരയ്ക്കുള്ളില്‍ വസ്ത്രങ്ങള്‍ വയ്ക്കുമ്പോള്‍ എല്ലാം കൂടെ ഒരുമിച്ചു വയ്ക്കാതെ ഓരോന്നും വേര്‍തിരിച്ച് വേറെ വേറെ വയ്ക്കുക. വീട്ടില്‍ ഇടുന്നവ ജോലിക്കു പോകുമ്പോള്‍ ഇടുന്നവ പാര്‍ട്ടിവെയര്‍ എന്നിവ തരംതിരിച്ചു വയ്ക്കുക.
ഹാങ്ങര്‍
ഒരേ പോലുള്ള ഹാങ്ങറുകള്‍ വാങ്ങുക. ഇതാകുമ്പോള്‍ ഡ്രസുകള്‍ ഒതുക്കിയിടാന്‍ പറ്റും. പല തരത്തിലുള്ളവയാണെങ്കില്‍ വസ്ത്രങ്ങള്‍ നേരെനിക്കില്ല. ഇത് അലമാര അലങ്കോലമായി കിടക്കാന്‍ കാരണമാവും. എന്നാല്‍ ഒരുപോലെയുള്ള ഹാങ്ങര്‍ ആണെങ്കില്‍ അലമാര കാണാനും ഭംഗിയായിരിക്കും.
ഒരേ നിറത്തിലുള്ളവ
അലമാരയില്‍ ഒരേ നിറത്തിലുള്ള ഡ്രസുകളുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചു വയ്ക്കുന്നത് കാണാന്‍ നല്ലരസായിരിക്കും. വസ്ത്രങ്ങള്‍ നല്ല ഒതുക്കത്തോടെ ഇരിക്കുകയും ചെയ്യും.
മടക്കി വയ്ക്കുക
അലമാരയില്‍ വസ്ത്രങ്ങള്‍ വയ്ക്കുമ്പോള്‍ മടക്കി വയ്ക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താല്‍ വസ്ത്രങ്ങള്‍ വയ്ക്കാന്‍ ഒരു പാട് സ്ഥലം ലഭിക്കും. ഒരേ വലുപ്പത്തില്‍ മടക്കി വയ്ക്കാന്‍ ശ്രമിക്കുക.
ചെറിയ ഡ്രസ്
ചെറിയ ഡ്രസുകള്‍ അലമാരയില്‍ വയ്ക്കാതെ പുറത്ത് ബോക്‌സിലോ ബാസ്‌കറ്റിലോ വയ്ക്കാവുന്നതാണ്. അടിവസ്ത്രങ്ങളും, ടവല്‍, കുട്ടികളുടെ ഡ്രസുകള്‍ എന്നിവ ഇങ്ങനെ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അലമാരയിലെ സ്ഥലം കൂടുതല്‍ കിട്ടും.
അലമാരയുടെ ഡോര്‍
മിക്ക അലമാരകളിലും ഡോര്‍ വെറുതെ കിടക്കുകയായിരിക്കും. അതിന്റെ ഉള്‍ഭാഗത്ത് വാള്‍ ഹുക്കുകളോ ഓര്‍ഗനൈസറുകളോ വച്ചാല്‍ ബെല്‍റ്റ്, ടൈ എന്നിവയൊക്കെ എളുപ്പത്തില്‍ കിട്ടുന്നതാണ്



