ചിറക്കടവിലെ കോഴിഫാമിൽ തെരുവുനായ ആക്രമണം;തെരുവുനായ്ക്കളുടെ കടിയേറ്റ് അറുനൂറോളം കോഴികൾ ചത്തു;പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷം

Spread the love

ചിറക്കടവ് : തെരുവുനായ്ക്കളുടെ കടിയേറ്റ് കോഴിഫാമിൽ അറുനൂറോളം കോഴികൾ ചത്തു. ചിറക്കടവ് ഈസ്റ്റ് ഗ്രാമദീപം കുഴിപ്പള്ളിൽ ശശിധരൻപിള്ളയുടെ ഫാമിലാണ് കഴിഞ്ഞദിവസം രാവിലെ മൂന്ന് നായ്ക്കൾ കയറി കോഴികളെ കടിച്ചുകൊന്നത്.

video
play-sharp-fill

ഫാമിന്റെ വശത്തെ വല തകർത്താണ് ഇവ അകത്തുകടന്നത്. കോഴികളുടെ ശബ്ദംകേട്ട് ശശിധരൻപിള്ള ഓടിയെത്തിയപ്പോൾ മൂന്ന് നായ്ക്കൾ പുറത്തേക്കോടി. ചത്തകോഴികളെ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴികുത്തി മൂടി.

പ്രദേശത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യമുണ്ടായിരുെന്നങ്കിലും, കോഴിഫാമിൽ ആദ്യമായാണിവ കടക്കുന്നത്. പൊൻകുന്നം-കെ.വി.എം.എസ്. റോഡിലും ആശുപത്രിപരിസരത്തും തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണാവശിഷ്ടം ഉപേക്ഷിക്കുന്നിടങ്ങൾ കേന്ദ്രീകരിച്ചാണിവ തമ്പടിക്കുന്നത്. പൊൻകുന്നം ടൗൺഹാൾ റോഡിലും നിരവധി നായ്ക്കൾ വഴിയാത്രക്കാർക്ക് ശല്യമായി ഉണ്ട്.