77-ാം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കും;രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തും;’ഓപ്പറേഷൻ സിന്ദൂറി’ൽ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുൾപ്പെടെ പരേഡിൽ പ്രദർശിപ്പിക്കും;ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിൽ

Spread the love

ന്യൂഡൽഹി: 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തും. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കും.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്് ഉർസുല ഫൊണ്ടെ ലെയ്ൻ എന്നിവരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ.

video
play-sharp-fill

ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ തിങ്കളാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും.

‘ഓപ്പറേഷൻ സിന്ദൂറി’ൽ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുൾപ്പെടെ പരേഡിൽ പ്രദർശിപ്പിക്കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡിൽ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകൾ 90-മിനിറ്റു നീളും. കരസേനയുടെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും.

ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചു.