
പാലക്കാട്: പാലക്കാട് മുടപ്പല്ലൂരിൽ തേനീച്ച കുത്തേറ്റ് പത്തോളം പേർക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷ് എന്നയാളുടെ പരിക്ക് അതീവ ഗുരുതരമായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കൂട്ടത്തോടെ വന്ന തേനീച്ചക്കൂട്ടം പ്രദേശത്തുള്ളവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് പലരും വീടടച്ച് അകത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വനംവകുപ്പിനെ വിവരം അറിയിച്ചതിന് തുടർന്ന് പരിശോധന നടത്തി. രാത്രിയോടെ തേനീച്ചകൾ കൂട്ടമായിരിക്കുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് തന്നെ നശിപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.



