
തിരുവനന്തപുരം: പത്മ അവാർഡുകള്‍ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സുപ്രീം കോടതി മുൻ ജസ്റ്റിസ് ശ്രീ കെ ടി തോമസ്, ജന്മഭൂമി ദിനപത്രത്തിന്റെ മുൻ പത്രാധിപരും മുതിർന്ന എഴുത്തുകാരനുമായ നാരായണൻ എന്നിവർക്ക് ലഭിച്ച രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ്‍ എല്ലാ മലയാളികള്‍ക്കും ഏറെ അഭിമാനകരമാണെന്നും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത് ഏറെ സന്തോഷകരം തന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവർത്തിച്ച മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വി എസ് അച്യുതാനന്ദനും ഈഴവ സമുദായ നേതാവും എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും ലഭിച്ച അംഗീകാരം ഏറെ ശ്രദ്ധേയമായി. സംഘ പരിവാർ പ്രസ്ഥാനങ്ങളുടെ മുതിർന്ന കാര്യകർത്താവും മുൻ ജന്മഭൂമി എഡിറ്ററുമായ ശ്രീ പി. നാരായണ്‍ജിക്ക് ലഭിച്ച പദ്മവിഭൂഷണ് മാധ്യമ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കല്‍ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അവരവരുടെ മേഖലയില്‍ വലിയ സേവനങ്ങള്‍ സമൂഹത്തിന് നല്കിയ ഇരുവർക്കും അഭിനന്ദനങ്ങള്‍.
പൊതുപ്രവർത്തകൻ, മുഖ്യമന്ത്രി എന്നീ നിലയില്‍ കേരളത്തിന് വലിയ സംഭാവനകള്‍ നല്കിയ വിഎസ് അച്യുതാനന്ദനും നീതി ന്യായ രംഗത്ത് മലയാളികള്‍ക്ക് അഭിമാനമായ ജസ്റ്റ് കെ ടി തോമസിനും കേരളത്തിലെ സാഹിത്യ പത്രപ്രവർത്തക ലോകത്തിന് പുതിയ വെളിച്ചം നല്കിയ നാരായണ ജിക്കും കേരളത്തിന്റെ സാമുദായിക രംഗത്തെ ഉദയസൂര്യനായ ശ്രീ വെള്ളാപ്പള്ളി നടേശൻജിയും മലയാളികളുടെ സ്വകാര്യ അഹങ്കാരം നടന വിസ്മയമായ ശ്രീ മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് പത്മാ പുരസ്കാരം ലഭിച്ചത്. ഇതെല്ലാ മലയാളികള്‍ക്കുമുള്ള അംഗീകാരമാണ്.അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകള്‍ എത്തുന്ന ഈ കാലത്ത് കേരളത്തിലേക്കെത്തിയ പുരസ്കാരങ്ങള്‍ക്ക് തിളക്കം ഏറുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


