
തിരുവനന്തപുരം: വെള്ളറടയിൽ മോഷണം. വെള്ളറട സ്വദേശി നാസറിന്റെ അടച്ചിട്ടിരുന്ന വീടിൻറെ മുൻവശത്തെ കതകുകൾ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
പൂട്ടിയിട്ടിരുന്ന വീട് ഇന്നലെ തുറക്കാനെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. വീടിന്റെ അലമാരകളെല്ലാം കുത്തിതുറന്ന നിലയിലാണ്. അലമരക്കകത്തുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി.
തുടര്‍ന്ന് വെള്ളറട പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി പരിശോധിക്കുകയാണ് പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


