
ഹരിപ്പാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഇയാളെ കാണാതായത്.
ആറാട്ടുപുഴ തറയിൽ കടവ് മധു ഭവനിൽ മധുവാണ് മരിച്ചത്. തറയിൽ കടവ് ഫിഷറീസ് ആശുപത്രിക്ക് സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയതായിരുന്നു മധു.
ആറാട്ടുപുഴ കല്ലിശ്ശേരിൽ പടിഞ്ഞാറ് ഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിലായിട്ടാണ് മൃതദേഹം അടിഞ്ഞത്. മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് റെസ്ക്യൂ വള്ളവും സ്കൂബ ഡൈവിംഗ് സംഘവും തീരസംരക്ഷണസേനയും നാവികസേനയുടെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


