കോഴിക്കോട് സ്കൂ‌ട്ടർ ഡിവൈഡറിലും നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം ; യുവാവ് മരിച്ചു

Spread the love

കോഴിക്കോട് : ദേശീയപാത രാമനാട്ടുകര – വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ സ്കൂ‌ട്ടർ ഡിവൈഡറിലും നിർത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് യുവാവ് മരിച്ചു.

video
play-sharp-fill

സ്കൂട്ടർ ഓടിച്ച തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി. നിർമൽ (31) ആണ് മരിച്ചത്.

മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്താണ് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറക്കാട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി നിർമലിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിർമാണം നടത്തുന്ന ഭാഗത്ത് വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും മണ്ണുമാന്തി യന്ത്രത്തിൽ പാർക്കിങ് ലൈറ്റുകൾ തെളിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.