‘ഫ്ലക്സ് പിഴ വിവാദമാക്കേണ്ടതില്ല, സ്വാഭാവിക നടപടി’; ബിജെപി ജില്ലാ പ്രസിഡന്റിന് പിഴ ഈടാക്കിയ സംഭവത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയര്‍ വിവി രാജേഷ്

Spread the love

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് 20 ലക്ഷം രൂപ പിഴ ഈടാക്കിയത് സ്വാഭാവികവും നിയമപരവുമായ നടപടിയാണെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.

video
play-sharp-fill

അനധികൃത ഫ്ലക്സുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കോടതിയെ അറിയിക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷനുണ്ടെന്നും മേയർ പറഞ്ഞു. താൻ പാർട്ടി അധ്യക്ഷനായിരുന്ന സമയത്തും സമാന സാഹചര്യങ്ങളിൽ കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് വിവാദമാക്കേണ്ട വിഷയമല്ലെന്നും, നിയമപ്രകാരം സ്വീകരിച്ച നടപടിയാണെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group