വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്! കണ്ണൂർ സ്വദേശിയായ വയോധികനിൽനിന്ന് 45 ലക്ഷം രൂപ തട്ടിയെടുത്തു

Spread the love

കണ്ണൂർ: വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. തലശ്ശേരി സ്വദേശിയായ 77 കാരനായ വയോധികന്റെ 45 ലക്ഷം രൂപ തട്ടിയെടുത്തു.

video
play-sharp-fill

അറസ്റ്റ് വാറണ്ട് വാട്സാപ്പ് വഴി അയച്ചു കൊടുത്തു. അറസ്റ്റ് ഒഴിവാക്കാന്‍ കയ്യിലുള്ള പണം ഗവണ്‍മെന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണം എന്ന് വിശ്വസിപ്പിച്ചു. തുടര്‍ന്ന് തട്ടിപ്പ് സംഘം നകിയ നമ്പറിലേക്ക് പണം അയക്കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസിലായത്.

നേരത്തെ തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറില്‍ നിന്നും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കേസില്‍ മുഖ്യപ്രതിയായ പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാമിനെ (28) കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത പണമിടപാട് നടത്തി എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.