
ബർണബി: കാനഡയിലെ ബർണബിയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. വാൻകൂവർ നിവാസിയായ ദിൽരാജ് സിംഗ് ഗില്ലാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാകാം വെടിവയ്പ്പ് ഉണ്ടായതെന്നാണ് പൊലീസിന്റെ സംശയം.
ഇന്നലെ വൈകിട്ട് കാനഡ വേയിലെ 3700 ബ്ലോക്കിന് സമീപം വെടിവയ്പ്പ് നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഗില്ലിനെ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സംഭവത്തിന് പിന്നാലെ സമീപത്തെ ബക്സ്റ്റൺ സ്ട്രീറ്റിൽ ഒരു വാഹനം കത്തിനശിച്ചതായും പൊലീസ് കണ്ടെത്തി. ഈ സംഭവം വെടിവയ്പ്പുമായി ബന്ധപ്പെട്ടതാണെന്നാണ് നിഗമനം. വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


