ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവം; കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി പോലീസ് 

Spread the love

കോട്ടയം: ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീ പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.

video
play-sharp-fill

സംഭവത്തിലെ പ്രതിയായ പൊൻകുന്നം സ്വദേശി ബാബു തോമസ് (45) മറ്റ് സ്ത്രീകളെയും സമാന രീതിയിൽ വലയിൽ വീഴ്ത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തെ തുടർന്ന് അവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ശക്തമാക്കി.

അറസ്റ്റിലായ ബാബു തോമസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് അന്വേഷണത്തിന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കന്യാസ്ത്രീ നൽകിയ പരാതിയിൽ, പ്രതി ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതും നിരവധി തവണ പീഡിപ്പിച്ചതുമാണ് ആരോപണം. പരാതിയെത്തുടർന്ന് ഇയാൾ രാജിവച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു.

പ്രതി ബാബു തോമസ് ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള ആശുപത്രിയിൽ എച്ച്‌ആർ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.