
തിരുവനന്തപുരം: 157 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുടവൂര്‍ പുളിക്കല്‍ വീട്ടില്‍ നന്ദു (30), നെടുമങ്ങാട് അരുവിക്കര ചെറിയകൊണ്ണി സ്വദേശി നന്ദ ഹരി (25) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ പേട്ട റെയില്‍വേ സ്റ്റേഷന് മുന്‍വശത്തെ ആരോഗ്യകേന്ദ്രത്തിന് സമീപത്ത് ബൈക്കിലെത്തിയ പ്രതികളെ പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം പിടികൂടിയത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തു.
വിപണിയില്‍ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവില്‍ നിന്നാണ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടി മറ്റ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്. മുകേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മോന്‍സി, രഞ്ജിത്ത്, വിശാഖ്, സുബിന്, ശരത്, ബിനോജ്, ശരണ്‍, ശ്രീരാഗ്, അക്ഷയ്, അനന്ദു, റജീന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



