കൊച്ചിയിൽ വൻ ലഹരി വേട്ട ; 750 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഡാൻസാഫിന്റെ പിടിയിൽ

Spread the love

എറണാകുളം :  കൊച്ചിയിൽ വൻ ലഹരി വേട്ട, 750 ഗ്രാം എം ഡി എം എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഡാൻസാഫിന്റെ പിടിയിൽ.

video
play-sharp-fill

ബാങ്ക് ഇൻഷുറൻസ് ജീവനക്കാരനായ അർജുൻ വി നാഥ്‌ ആണ് പിടിയിലായിരിക്കുന്നത്. ഇന്നലെയാണ്  ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ഗ്രാം എംഡിഎംഐയുമായി ഡാൻസ് സംഘം ഇയാളെ പിടികൂടുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃക്കാക്കര ചെമ്പുമുക്കിലുള്ള ഫ്ലാറ്റിൽ  750 ഗ്രാം എംഡിഎംഐ സൂക്ഷിച്ചിരിക്കുന്നതായി വെളിപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡാൻസാഫ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി എംഡിഎംഐ കണ്ടെടുത്തു. അതേസമയം ഇയാൾ ഒരു മാസം  മൂന്നു കിലോ എംഡിഎംഎ വീതം ഡൽഹിയിൽ നിന്ന് കൊറിയർ വഴി ഇറക്കുമതി ചെയ്യാറുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.

വാട്ടർ ഹീറ്ററിനുള്ളിൽ ഒളിപ്പിച്ചാണ് എംഡിഎംഎ എത്തിക്കുന്നതൊന്നും ഇയാൾ പറഞ്ഞു.