ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇഡി; എസ്ഐടിക്ക് കത്തയച്ചു

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘത്തിന് (എസ്‌ഐടി) കത്തയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ പ്രതികളുടെ വിശദമായ മൊഴിപ്പകർപ്പുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിയുടെ കത്ത്.

video
play-sharp-fill

നിർണായകമായ മൊഴിവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ എസ്. ശശിധരന്റെ കൈവശമാണെന്ന് വ്യക്തമാക്കിയ എസ്‌ഐടി, ഇഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് അറിയിച്ചു.

ഇതിനിടെ കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തത തേടിയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്വേഷണസംഘം വേഗത്തിലാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്‌എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയും എസ്‌ഐടി രേഖപ്പെടുത്തി. പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ് അന്വേഷണസംഘമെന്ന് അറിയിച്ചു.