
തൃശൂർ: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിഞ്ഞനം ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുഭാഗം കോഴിപ്പറമ്പിൽ സുബീഷിന്റെ ഭാര്യ അർച്ചന (30)യാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തീപ്പൊള്ളലേറ്റ നിലയിൽ അർച്ചനയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതിക്ക് ശരീരത്തിന്റെ ഏകദേശം 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നതിനെ തുടർന്ന് പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


