റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം; രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരേഡിന് കേരളത്തിന്റെ നിശ്ചലദൃശ്യവും

Spread the love

ഡല്‍ഹി: 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഒരുങ്ങി രാജ്യം.

video
play-sharp-fill

രാജ്യത്തിന്റെ കരുത്തും അഭിമാനവും വാനോളമുയർത്തുന്ന റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥ് ഒരുങ്ങിക്കഴിഞ്ഞു.
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായാണ് ഇത്തവണത്തെ ഫ്ലൈപാസ്റ്റ് ഒരുക്കിയിരിക്കുന്നത്.

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പരേഡിന് ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യവും ഉണ്ടാകും. ഒരു മാസത്തിലേറെ നീണ്ടുനിന്ന ഒരുക്കങ്ങള്‍ക്ക് ശേഷമാണ് നാളെ രാജ്യം 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ പോകുന്നത്. ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരത്തിന് സിന്ദൂർ ഫോർമേഷൻ എന്ന പേരില്‍ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഫാല്‍, സുഖോയ് തുടങ്ങി ഇന്ത്യൻ വ്യോമസേനയുടെ വമ്പൻമാർ ആകാശത്ത് വിസ്മയം തീർക്കുമ്പോള്‍ ഇന്ത്യയുടെ സ്വന്തം തേജസ് യുദ്ധവിമാനം ഇത്തവണ പരേഡില്‍ ഉണ്ടാകില്ലേയെന്ന് ഏവരും ഉറ്റുനോക്കുകയാണ്. ആകെ 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ആകാശത്ത് അഭ്യാസപ്രകടനങ്ങള്‍ നടത്തുക.