
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ നാടകീയതകള്‍ തുടരുന്നു.
ഇതിനകം തന്നെ എല്ലാ വിദേശ താരങ്ങളും ക്ലബ് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരങ്ങളും സഹോദരങ്ങളുമായ മുഹമ്മദ് അസ്ഹറും മുഹമ്മദ് അയ്മനും ക്ലബ്ബ് വിട്ടു.
ഐഎസ്‌എല്‍ ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ പടിയിറക്കം. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ അക്കാദമിയിലൂടെ വളർന്നുവന്ന ഇരട്ട സഹോദരങ്ങളാണ് അയ്മനും അസ്ഹറും. പരസ്പര ധാരണയോടെയാണ് താരങ്ങളെ റിലീസ് ചെയ്യാൻ ക്ലബ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടിയും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമാണ് ഈ യുവതാരങ്ങള്‍ ക്ലബ്ബ് വിടുന്നത്. താരങ്ങളുടെ വളർച്ചയില്‍ അഭിമാനമുണ്ടെന്നും അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.



