play-sharp-fill
എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ടി.പി: ശക്തമായ നടപടികൾ 15 ദിവസത്തിനുള്ളിൽ; ഒഴിഞ്ഞു പോകാൻ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ്

എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ടി.പി: ശക്തമായ നടപടികൾ 15 ദിവസത്തിനുള്ളിൽ; ഒഴിഞ്ഞു പോകാൻ വഴിയോരക്കച്ചവടക്കാർക്ക് നോട്ടീസ്

സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളുമായി കെ.എസ്.ടി.പി രംഗത്ത്. എം.സി റോഡിൽ ചെങ്ങന്നൂർ മുതൽ ഏറ്റുമാനൂർ വരെയുള്ള പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായാണ് കെ.എസ്.ടി.പി ആദ്യ ഘട്ടമായി നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ റോഡരികിലെ അനധികൃത കയ്യേറ്റക്കാർക്ക് കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്.
വഴിയോരക്കച്ചവടം, തട്ടുകടകൾ, പെട്ടിക്കടകൾ എന്നിവയ്ക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വഴിയോരത്ത് ഇത്തരത്തിൽ അനധികൃതമായി കടകൾ നടത്തുന്നത് മൂലം ആളുകൾക്ക്ും വാഹനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.ടി.പി നടപടികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അപകടങ്ങൾ അടക്കം ഉണ്ടാകുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി കെ.എസ്.ടി.പി രംഗത്ത് ഇറങ്ങുന്നത്.
ഈ സ്ഥാപനങ്ങൾക്കെല്ലാം കെ.എസ്.ടി.പി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സ്വയം ഒഴിഞ്ഞു പോകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സ്വയം ഒഴിഞ്ഞു പോയില്ലെങ്കിൽ കർശന നടപടികളിലേയ്ക്ക് കടക്കുമെന്നും കെ.എസ്.ടി.പി അറിയിക്കുന്നു. സ്വയം ഒഴിഞ്ഞു പോകാത്തവരിൽ നിന്നും ഒഴിപ്പിക്കുന്നതിനു ചിലവാകുന്ന തുക ഈടാക്കുമെന്നും കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.