വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വീണ് യുവതി മരിച്ചു; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

തൃശൂര്‍: വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിയായ ചെറാല വീട്ടില്‍ മുരളിയുടെയും രാജിയുടെയും മകളായ ശ്രദ്ധയാണ് മരിച്ചത്.

video
play-sharp-fill

ഭര്‍ത്താവ്: കിഴക്കനൂട്ട് വീട്ടില്‍ ജിഷ്ണു. മകന്‍: ദേവദത്ത് ജിഷ്ണു. സഹോദരി: സൗമ്യ. മാള കുഴിക്കാട്ടിശ്ശേരിയിലെ സി.എസ്.ബി ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ ആയിരുന്നു ശ്രദ്ധ.

യാത്രയ്ക്കിടെ കാവക്കാട് ഭാഗത്തുള്ള കാളിയാര്‍ നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി അപകട്ടിൽപ്പെട്ട ഉടനെ തന്നെ നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം പതിയിരിക്കുന്ന കാളിയാർ നദിയിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നും പരിചയമില്ലാത്തവർ പുഴയിൽ ഇറങ്ങുന്നതാണ് അപകടമെന്നും പ്രദേശവാസികൾ പറയുന്നു.