ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഇനിയും വൈകും; ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാവാത്തത് തടസം; കൂടുതല്‍ പ്രതികള്‍ ജയില്‍ മോചിതരാകും

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസില്‍ കുറ്റപത്രം വൈകും.

video
play-sharp-fill

ശാസ്ത്രീയ പരിശോധനകള്‍ പൂർത്തിയാവാത്തതും അറസ്റ്റുകള്‍ ബാക്കിയുള്ളതും തടസം. എസ്‌ഐടിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെ ഫെബ്രുവരി പത്തിനുള്ളിലെങ്കിലും കുറ്റപത്രം നല്‍കാനാണ് ശ്രമം.

കുറ്റപത്രം വൈകിയാല്‍ ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെയുളള പ്രതികള്‍ ജയില്‍മോചിതരാകും. സ്വർണക്കൊളളയില്‍ അറസ്റ്റുകളുണ്ടായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത എസ്‌ഐടി നടപടി നീളുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം കിട്ടാൻ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് ഇടയാക്കുന്നുവെന്ന വിമർശനം വ്യാപകമാണ്. ഭാഗികമായ കുറ്റപത്രം നല്‍കാത്തത് എന്താണെന്നും അന്വേഷണം ഇഴയുന്നത് എന്താണെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. സ്വർണക്കൊളള കേസില്‍ കുറ്റമറ്റ കുറ്റപത്രം തയ്യാറേക്കണ്ടതുകൊണ്ടാണ് താമസമെന്നാണ് എസ്‌ഐടി വൃത്തങ്ങള്‍ പറയുന്നത്.