
കൊച്ചി: കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗൻ (74) അന്തരിച്ചു. കൊല്ലം മയ്യനാട് തൊടിയിൽ കുടുംബാംഗമാണ്. എറണാകുളം ലിസി ആശുപത്രിയിൽ അർബുദ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് രവിപുരം ശ്മശാനത്തിൽ.
കടവന്ത്ര കെ.പി. വള്ളോൻ റോഡ് ചെറുപറമ്പത്ത് റോഡ് സ്റ്റാർ പാരഡൈസ് അപ്പാർട്ട്മെന്റിലായിരുന്നു താമസം.ഭാര്യ: ഡോ. ജയലക്ഷ്മി (റിട്ട. ഇ.എസ്.ഐ). മക്കൾ: പ്രൊഫ. ജസ്മി ജഗൻ (എസ്.എൻ. കോളേജ്, ചേർത്തല), ജോസ്നി ജഗൻ.
മരുമക്കൾ: സിനിമാ സംവിധായകൻ ഉദയ് അനന്തൻ, ഡോ, വിഷ്ണു (ലിസി ആശുപത്രി, എറണാകുളം)തിരുവനന്തപുരം ലാ കോളേജിൽ നിന്ന് പാസായ ശേഷം കൊച്ചി സർവ്വകലാശാലയിൽ നിന്ന് എൽ.എൽ.എമ്മും നേടി. 2005ലാണ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2014ൽ വിരമിച്ചു. ശബരിമല ഹൈപവർ കമ്മിറ്റി ചെയർമാൻ, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആക്ടിംഗ് വൈസ് ചാൻസലർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തെരുവുനായ ശല്യത്തിന് ഇരയാവുന്നവർക്ക് നഷ്ടപരിഹാരം നിർണയിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ ചെയർമാനാണ്.



