മാനേജര്‍, അസിസ്റ്റന്റ്; കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിരവധി ഒഴിവുകള്‍; അരലക്ഷം ശമ്പളത്തില്‍ ജോലി നേടാം; അപേക്ഷ ജനുവരി 29 വരെ

Spread the love

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ജോലി നേടാന്‍ അവസരം. മാനേജര്‍, എഞ്ചിനീയര്‍, അസിസ്റ്റന്റ് ഒഴിവുകളിലായി നിരവധി ഒഴിവുകള്‍ വന്നിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 29.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഒഴിവുകള്‍. മാനേജര്‍ (ഗവണ്‍മെന്റ് ആക്‌സിലേറ്റര്‍), മാനേജര്‍ (എച്ച്ആര്‍), മാനേജര്‍ (ഏര്‍ലി സ്റ്റേജ് ഫണ്ടിങ്), പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍), പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍), സീനിയര്‍ ടെക്‌നോളജി ഫെലോ (എമര്‍ജിങ് ടെക്‌നോളജി ഹബ്), സീനിയര്‍ ഫെലോ (മലബാര്‍ കോറിഡോര്‍), അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്ട്‌സ്), അസിസ്റ്റന്റ് മാനേജര്‍ (പ്രൊക്യൂര്‍മെന്റ്), ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലാബ് ഓപ്പറേഷന്‍സ്), പ്രോജക്ട് അസിസ്റ്റന്റ്, ഫെല്ലോഷിപ്പ് (മേക്കര്‍ ഇക്കോസിസ്റ്റം) എന്നിങ്ങനെയാണ് ഒഴിവുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി

മാനേജർ (ഗവൺമെന്റ് ആക്സിലറേറ്റർ) 50 വയസ്സ്.
മാനേജർ (എച്ച്.ആർ 50 വയസ്സ്.
മാനേജർ (ഏർലി സ്റ്റേജ് ഫണ്ടിംഗ്) 50 വയസ്സ്.
പ്രോജക്ട് എഞ്ചിനീയർ (ഇലക്ട്രിക്കൽ) 40 വയസ്സ്.
പ്രോജക്ട് എഞ്ചിനീയർ (സിവിൽ) 40 വയസ്സ്.
സീനിയർ ടെക്നോളജി ഫെലോ (എമർജിംഗ് ടെക്നോളജി ഹബ്) 40 വയസ്സ്.
സീനിയർ ഫെലോ (മലബാർ കോറിഡോർ) 40 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ്) 40 വയസ്സ്.
അസിസ്റ്റന്റ് മാനേജർ (പ്രൊക്യൂർമെന്റ്) 40 വയസ്സ്.
ടെക്നിക്കൽ അസിസ്റ്റന്റ് – ലാബ് ഓപ്പറേഷൻസ് 30 വയസ്സ്
പ്രോജക്ട് അസിസ്റ്റന്റ് 28 വയസ്സ്
ഫെലോഷിപ്പ് (മേക്കർ ഇക്കോസിസ്റ്റം) 28 വയസ്സ്
യോഗ്യത

മാനേജര്‍ (ഗവണ്‍മെന്റ് ആക്‌സിലേറ്റര്‍)

ബിരുദം, കൂടെ എംബിഎ.

മാനേജര്‍ (എച്ച്ആര്‍)

ബിരുദം, എച്ച്ആര്‍ല്‍ എംബിഎ

മാനേജര്‍ (ഏര്‍ലി സ്റ്റേജ് ഫണ്ടിങ്)
ബിരുദം, കൂടെ എംബിഎ.

പ്രൊജക്ട് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

പ്രൊജക്ട് എഞ്ചിനീയര്‍ (സിവില്‍)

സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

സീനിയര്‍ ടെക്‌നോളജി ഫെലോ (എമര്‍ജിങ് ടെക്‌നോളജി ഹബ്)

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

സീനിയര്‍ ഫെലോ (മലബാര്‍ കോറിഡോര്‍)

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

അസിസ്റ്റന്റ് മാനേജര്‍ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊജക്ട്‌സ്)

സിവില്‍/ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം.

അസിസ്റ്റന്റ് മാനേജര്‍ (പ്രൊക്യൂര്‍മെന്റ്)

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ലാബ് ഓപ്പറേഷന്‍സ്)

ഐടി.ഐ/ ഡിപ്ലോമ/ ബിരുദം (മെക്കാനിക്കല്‍/ മെഷീനിസ്റ്റ്).

പ്രോജക്ട് അസിസ്റ്റന്റ്

സയന്‍സ്/ ടെക്‌നോളജി ബിരുദം.

ഫെല്ലോഷിപ്പ് (മേക്കര്‍ ഇക്കോസിസ്റ്റം)

അംഗീകൃത ബിടെക് ബിരുദം നേടിയിരിക്കണം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,000 രൂപമുതല്‍ 1 ലക്ഷം വരെ ശമ്പളം ലഭിക്കും. ഓരോ തസ്തികകളിലേക്കും ശമ്പള സ്‌കെയില്‍ വ്യത്യസ്തമാണ്.

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

അപേക്ഷ: https://startupmission.kerala.gov.in/career