വാർത്തകളുടെ ലോകത്തേക്ക് പുതിയൊരു ചാനല്‍ കൂടി പിറവിയെടുക്കുന്നു;മംഗളം- ന്യൂസ് മലയാളം മേധാവിയായിരുന്ന ആർ. അജിത് കുമാർ നയിക്കുന്ന എം 5 ലൈവ് ലോഞ്ചിങ്ങിന് ഒരുങ്ങുന്നു

Spread the love

കോട്ടയം: മലയാളത്തിലെ വാര്‍ത്ത ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തില്‍ കൊമ്പ്കോര്‍ക്കാന്‍ പുതിയൊരു ചാനല്‍ കൂടി സംപ്രേക്ഷണം ആരംഭിക്കുന്നു.മംഗളം- ന്യൂസ് മലയാളം മേധാവിയായിരുന്ന ആർ. അജിത് കുമാർ നയിക്കുന്ന എം 5 ലൈവ് ലോഞ്ചിങ്ങിന് ഒരുങ്ങുന്നത്.

video
play-sharp-fill

വന്‍തുക സാലറി കൊടുത്താണ് പല പ്രമുഖരെയും കൂടു മാറ്റിയത്. ഇതു നിലവിലുള്ള ചാനലുകള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. താര അവതാരകരും റിപ്പോര്‍ട്ടര്‍മാരും ഡസ്‌ക് എഡിറ്റമാരും രാജിവെച്ചു ബിഗ് ന്യൂസില്‍ എത്തിയിരുന്നു.

നിലവിലെ പ്രതിസന്ധി മറികടക്കാൻ ചാനലുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് പുതിയൊരു സാറ്റലൈറ്റ് ചാനല്‍ കൂടി എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പതിറ്റാണ്ടിലധികം മംഗളം ദിനപത്രത്തിന്റെയും തുടര്‍ന്നു മംഗളം ചാനലിന്റെയും സി.ഇ.ഒ ആയിരുന്ന അജിത് ഒരു മാസം മുന്‍പാണ് ന്യൂസ് മലയാളം ടെലിവിഷന്‍ സി.ഇ.ഒ സ്ഥാനത്ത് നിന്നും പടി ഇറങ്ങിയത്.

ബിഎല്‍എം എന്ന ഇരുപതിനായിരം കോടിയിലധികം ആസ്തിയുള്ള സ്ഥാപനത്തിന്റെ പിന്തുണയിലാണ് പുതിയ ചാനല്‍ ആരംഭിക്കുന്നത്.

ബിഎല്‍എം ചെയര്‍മാന്‍ പ്രേംകുമാറാണ് രക്ഷാധികാരി. കൊച്ചി ആസ്ഥാനമായാണ് തല്‍ക്കാലം പ്രവര്‍ത്തിക്കുക.കടുത്ത മത്സരമാണ് ചാനലുകള്‍ക്കിടയില്‍ നിലവില്‍ നടക്കുന്നത്.

റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പരസ്യവരുമാനമെന്നതിനാല്‍ ബ്രേക്കിങ് ന്യൂസുകള്‍ ഉണ്ടെങ്കിലേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലേക്കു മാധ്യമ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. പിടിച്ചു നില്‍ക്കാൻ എന്തു തന്ത്രമാകും അജിത്ത് പ്രയോഗിക്കുക എന്നു മാധ്യമ ലോകവും ആകാംഷയിലാണ്.