
കേരള ബാങ്കിന് കീഴില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം. വിവിധ ജില്ലകളിലായി സെക്യൂരിറ്റി ഒഴിവുകളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ജനുവരി 28ന് മുന്‍പായി തപാല്‍ മുഖേന അയക്കണം.
തസ്തികയും ഒഴിവുകളും
കേരള ബാങ്കില്‍ സെക്യൂരിറ്റി/ നൈറ്റ് വാച്ച്മാന്‍, ആംഡ് സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്യൂരിറ്റി/നൈറ്റ് വാച്ച്മാന്‍: കൊല്ലം, വയനാട് ജില്ലകള്‍.
ആംഡ് സെക്യൂരിറ്റി ഗാര്‍ഡ്: കൊല്ലം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍.
പ്രായപരിധി
18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.
ശാരീരികമായി ഫിറ്റായിരിക്കണം. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
രാത്രി 8 മണിമുതല്‍ രാവിലെ 6 വരെയാണ് ജോലി സമയം.
അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. സെക്യൂരിറ്റി/ വാച്ച്മാന്‍ ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. മിലിട്ടറി സേവനത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും, ആയുധം കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ക്കും നേരിട്ടോ, എക്‌സ് സര്‍വീസ് ലീഗ് വഴിയോ അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം കൃത്യമായ വിവരങ്ങള്‍ നല്‍കി പൂരിപ്പിക്കുക. ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസറുടെ പേരില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അതത് റീജിയണല്‍ ഓഫീസുകളിലോ ജില്ല കേന്ദ്രങ്ങളിലോ നല്‍കണം. അപേക്ഷ കവറിന് മുകളിലായി ”Temporary appointment of Night Watchman In” (ജില്ലയുടെ പേര്) എന്ന് രേഖപ്പെടുത്തണം.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2026 ജനുവരി 28, വൈകീട്ട് 5 മണി വരെയാണ്.
അപേക്ഷ ഫോം: Click
വെബ്‌സൈറ്റ്: https://www.kerala.bank.in/



