എംബിബിഎസുകാർക്ക് മാത്രമുള്ളതല്ല ‘ഡോക്ടർ’ പദവി;ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ഉപയോഗിക്കാം;ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

Spread the love

കൊച്ചി: മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമല്ല ഡോക്ടർ’ പദവിയെന്ന് ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി.

video
play-sharp-fill

‘ഡോക്ടർ’ പദവി മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യൻ മെഡിക്കൽ അസോസിഷേയൻ ( ഐ എം എ ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഫിസിയോതെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമാണെന്ന വാദത്തെ തള്ളിക്കളഞ്ഞ കോടതി, അവർക്ക് സ്വതന്ത്രമായി രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ടുതന്നെ ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കുമടക്കം തങ്ങളുടെ പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാമെന്ന് കോടതി വ്യക്തമാക്കി.

ആരോഗ്യരംഗത്തെ വിവിധ വിഭാഗങ്ങളിൽ വൈദഗ്ധ്യം നേടുന്നവർക്കും ഈ പദവി ഉപയോഗിക്കാമെന്ന കോടതിയുടെ ഈ തീരുമാനം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.