
കോട്ടയം:സംയുക്ത ട്രേഡ് യൂണിയൻ ഫെബ്രുവരി 12 ന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിൽ പങ്കാളികളാകണമെന്ന് എല്ലാവിഭാഗം തൊഴിലാളികളോടും എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ആവശ്യപ്പെട്ടു.
പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമൻ്റ്സിൽ പണിമുടക്ക് നോട്ടീസ് കമ്പനി മാനേജിംഗ് ഡയറക്ടർ രാജശേഖരൻ പിള്ളക്ക് നൽകി സംസാരിക്കുകയായിരുന്നു.കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ മോദി സർക്കാർ നാലു ലേബർ കോഡുകൾ പിൻവലിക്കേണ്ടിവരും.
1926 ൽ നടപ്പിലാക്കിയ ടേഡ് യൂണിയൻ ആക്റ്റ് അടക്കം രാജ്യത്തെ പ്രധാന 29 തൊഴിൽ നിയമങ്ങളാണ് കേന്ദ്രസർക്കാർ ലേബർകോഡിൻ്റെ പേരിൽ റദ്ദുചെയ്തത്.തൊഴിലാളി ക്ഷേമ പദ്ധതികളെല്ലാം ഇല്ലാതാക്കി കോർപ്പറേറ്റുകളുടെ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് ലേബർ കോഡുകൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേബർ കോഡുകൾ നടപ്പിലാക്കിയാൽ ജോലിസമയം എട്ടുമണിക്കൂർ നിയമം ഇല്ലാതാകുകയും മിനിമം കൂലിയും സ്ഥിരം തൊഴിലും ഇല്ലാതാവുകയുംചെയ്യും. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾ കേരളത്തിൽ നടപ്പിലാക്കില്ല എന്ന സംസ്ഥാന സർക്കാർ നിലപാട് സ്വാഗതാർഹമാണ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടർന്നുപോകണമെങ്കിൽ നാൽപതു ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര തീരുമാനം പദ്ധതിതന്നെ ഇല്ലാതാക്കുന്നതിനുള്ള ഗൂഡതന്ത്രമാണെന്ന് വി.ബി ബിനു പറഞ്ഞു.
സിമൻ്റ് വർക്കേഴ്സ് യൂണിയൻ ഭാരവാഹികളായ എൻ കെ രാധാകൃഷ്ണൻ
സി എം അനി പി എസ്സ് ബിജുമോൻ സിനി ജോർജ് ജിൻസിമോൾ ടിവി എന്നിവർ പങ്കെടുത്തു.



