ചാവക്കാട് സിമന്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, 3പേർക്ക് പരിക്കേറ്റു

Spread the love

തൃശ്ശൂർ : ചാവക്കാട് എടക്കഴിയൂരിലുണ്ടായണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, 3 പേർക്ക് പരിക്കേറ്റു

ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം ഇന്നുച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.

സിമന്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. കാർ യാത്രികനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. രാമനാഥന്റെ ഭാര്യ നിർമ്മല (57), മകൻ ശ്രീമോൻ (34), ശ്രീമോന്റെ ഭാര്യ അഞ്ജു (32) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ എടക്കഴിയൂർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാമനാഥനെ രക്ഷിക്കാനായില്ല.