
തിരുവല്ല : മലയാളിയായ മെഡിക്കൽ വിദ്യാർഥിയെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സിംഗപ്പൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിയ തിരുവല്ല പുതുശ്ശേരി സ്വദേശി ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് ദമ്പതികളുടെ മകൻ സ്റ്റെഫാൻ വർഗീസാണ് (22) മരിച്ചത്.
ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായിരുന്നു. ബിരുദം പൂർത്തിയാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം സംഭവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാഥമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണ കാരണം എന്ന് പറയപ്പെടുന്നു.
എന്നത്തെയും പോലെ ഹോസ്പിറ്റൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റെഫാൻ പതിവ് പോലെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസമാണ് സ്റ്റെഫാനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ലാപ്ടോപ്പിന് മുന്നിൽ കസേരയിലിരിക്കുന്ന രൂപത്തിലാണ് സ്റ്റെഫാനെ കണ്ടെത്തിയത്. പ്ലേസ്മെന്റിന്റെ ഭാഗമായി ഒരുമാസമായി സ്റ്റെപാൻ പീറ്റർ ബറോയിൽ താമസിച്ചു വരുകയായിരുന്നു.
പഠനത്തിലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്റ്റെഫാൻ എന്നും മുന്നിലായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സോഫിയ വർഗീസ് ഏക സഹോദരിയാണ്.



