തൃശൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു; വെട്ടിയത് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം; ഇടതു കൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി

Spread the love

തൃശൂർ: മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. ആക്രമണത്തിൽ ഇടതു കൈയിലെ തള്ളവിരൽ പൂർണമായും അറ്റുപോയി. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.

video
play-sharp-fill

പുലർച്ചെ ജംഗ്ഷനില്‍ പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്.

പ്ലാശ്ശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group