
ബിഹാർ : റെയിൽവേ ട്രാക്കിൽ നിന്ന് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു.
ബിഹാർ ധരംപൂർ സ്വദേശിയായ സൽമാൻ ആലം (16), പുരുഷോത്തംപൂർ ഭേഡിഹാരി സ്വദേശി ആലംഗീർ ആലം (17) എന്നിവരാണ് മരിച്ചത്. വെസ്റ്റ് ചമ്പാരനിലെ ബെട്ടിയ സതി റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ചാണ് ഇരുവരും മരിച്ചത്.
ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചതായി നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്. ‘മുസാഫർപൂരിൽ നിന്ന് നർക്കട്ടിയഗഞ്ചിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് യുവാക്കളെ ഇടിച്ചത്. ഗുലാബ് നഗർ റെയിൽവേ ക്രോസിംഗിനും സതി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള പില്ലർ നമ്പർ 234/31 ന് സമീപം, രണ്ട് യുവാക്കൾ റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് സതി റെയില്‍വേ സ്റ്റേഷൻ സൂപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ നർക്കട്ടിയഗഞ്ചിൽ നിന്ന് മുസാഫർപൂരിലേക്ക് പോകുന്ന മറ്റൊരു ട്രെയിൻ എതിർ ട്രാക്കിൽ വന്നു. രണ്ട് ട്രാക്കുകളിലും ഒരേസമയം ട്രെയിനുകൾ വരുന്നത് കണ്ട് ഇരുവരും പരിഭ്രാന്തരായി ഓടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.



