
കോട്ടയം: കോട്ടയം കല്ലറയിൽ പുതുതായി നിർമിച്ച പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കല്ലറ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ സി. കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, വൈക്കം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി. എസ്. ഷിജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്തംഗം മിനിമോൾ ബാബു, ഗ്രാമപഞ്ചായത്തംഗം ടിന്റു ജോസഫ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോണി തോട്ടുങ്കൽ, കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. സദൻ, സംസ്ഥാന ട്രഷറർ പ്രേംജി കെ. നായർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. എൻ. അജിത്കുമാർ, മുൻ വൈക്കം ഡിവൈഎസ്‌പി സിബിച്ചൻ ജോസഫ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


