മദ്യപിച്ച് ഹോസ്റ്റലിൽ എത്തിയതിന് ശകാരിച്ചു; വീഡിയോ പിതാവിന് അയച്ചുകൊടുത്തു; മനംനൊന്ത് ബിടെക് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

Spread the love

മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിനു ശകാരിച്ചതിൽ മനംനൊന്ത് ബിടെക് വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.

video
play-sharp-fill

രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി ഝാൻസി ജില്ല സ്വദേശിയായ ഉദിത് സോണിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഉദിത് സോണിയും സുഹൃത്തുക്കളായ ചേതനും കുല്‍ദീപും മദ്യം കഴിച്ച ശേഷമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്.

വിദ്യാർത്ഥിയുടെ പെരുമാറ്റത്തില്‍ ഹോസ്റ്റല്‍ അധികൃതർ അതൃപ്തി പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ശകാരിക്കുകയും സംഭവത്തിന്റെ വീഡിയോ ഉദിത്തിന്റെ പിതാവായ വിജയ് സോണിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. വീഡിയോ കണ്ടതിന് പിന്നാലെ പിതാവ് ഉദിത്തിനെ ഫോണില്‍ വിളിച്ച്‌ കർശനമായി ശാസിക്കുകയും ഹോസ്റ്റലില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് വിദ്യാർത്ഥി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തില്‍ നിന്ന് വീണ ഉടനെ ഉദിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.