
കോട്ടയം: കായ വറുത്തത് ഇഷ്ടമല്ലാത്ത ആളുകള്‍ കുറവായിരിക്കും. വൈകീട്ട് ചായയ്ക്കൊപ്പം ചിപ്സുമുണ്ടെങ്കില് പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല.
എപ്പോഴും ചെയ്യുന്ന രീതിയിലല്ലാതെ ഒന്ന് വെറൈറ്റിയായി കായ വറുത്തുനോക്കിയാലോ?
ചേരുവകള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പച്ചക്കായ (ആവശ്യത്തിന്)
വറുത്തുകോരാൻ ആവശ്യമായ എണ്ണ
ഉപ്പ് – 2 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
വെളുത്തുള്ളി അല്ലി – 4-5 എണ്ണം (ചതച്ചത്)
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ് വൃത്തിയാക്കിയ പച്ചക്കായ കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞെടുക്കുക. 2 ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ അലിയിച്ച് അരിഞ്ഞുവെച്ച പച്ചക്കായയിലേക്ക് ഒഴിക്കുക. ശേഷം തിളച്ച എണ്ണയിലേക്കിടാം. ചിപ്സ് നന്നായി ക്രിസ്പി ആകുന്നതുവരെ ഇളക്കി കൊടുക്കുക. പാകമായാല്‍ കോരിമാറ്റാം. എല്ലാം വറുത്തെടുത്ത ശേഷം ചിപ്സിന് മുകളില്‍ എരിവിന് അനുസരിച്ച് മുളകുപൊടി വിതറുക. അതേ എണ്ണയില്‍ തന്നെ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും വറുത്തെടുത്ത് ചിപ്സില്‍ ചേർത്ത് നന്നായി ഇളക്കിയാല്‍ നല്ല ടേസ്റ്റിയും വ്യത്യസ്തവുമായ മസാല ചിപ്സ് റെഡി.



