
കോഴിക്കോട്: താമരശ്ശേരിയിൽ ഒമ്പതാം ക്ലാസ്കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ.
കഴിഞ്ഞവർഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. ഇയാള്‍ നടത്തുന്ന കരാട്ടെ പരിശീലന കേന്ദ്രത്തിലും കാറിലും കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിർത്തിയിരുന്നു.
പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പൻക്കണ്ടി സ്വദേശി മുജീബ് റഹ്മാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് വിദ്യാർഥിനി സംഭവം വെളിപ്പെടുത്തിയത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


