
പാലക്കാട്: വടക്കാഞ്ചേരി ചൂലിപ്പാടത്ത് വൈദ്യുതി കെണി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതുക്കോട് ചൂലിപ്പാടം സ്വദേശി മുഹമ്മദ് റാഫി ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചൂലിപ്പാടം പള്ളിക്കല്‍ വീട്ടില്‍ ആഷിഫിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടില്‍ മീൻ പിടിക്കുന്നതിനിടെയാണ് മുഹമ്മദ് റാഫിക്ക് ഷോക്കേറ്റത്.
സമീപത്തെ വൈദ്യുത പോസ്റ്റില്‍ നിന്ന് അനധികൃതമായി വൈദ്യുതി എത്തിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തുടർന്ന് ആഷിഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനധികൃതമായി വൈദ്യുതി മോഷ്ടിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് ആഷിഫിനെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


