ഉറക്കത്തിനിടെ ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ടു ; കോട്ടയം സ്വദേശി യുകെയിൽ മരിച്ചു

Spread the love

കോട്ടയം : യുകെയിൽ ശാരീരിക അസ്വസ്‌ഥതയെ തുടർന്ന് കോട്ടയം  സ്വദേശി മരിച്ചു.

video
play-sharp-fill

ചെർഫീൽഡിലെ ബോൾസോവറിൽ കുടുംബമായി താമസിച്ചു വരികയായിരുന്ന കോട്ടയം പള്ളം സ്വദേശി ജേക്കബ് ലിജു ജോർജ് (47) ആണ് മരിച്ചത്.

ഭാര്യ നൈറ്റ് ഷിഫ്റ്റിന് പോയ ശേഷം മക്കളുമായി ഉറങ്ങാൻ കിടന്ന ലിജുവിന് പുലർച്ചെ നാലു മണിയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. മക്കളെ വിളിച്ചുണർത്തി വെള്ളം വാങ്ങി കുടിച്ച ശേഷം അടിയന്തിര വൈദ്യസഹായം തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര വർഷം മുൻപാണ് ലിജുവും കുടുംബവും യു കെയിലേക്ക് താമസം മാറിയത്.

ഭാര്യ : ലിൻസി ഫിലിപ്പ്. മക്കൾ :  റയാൻ ജോർജ് ജേക്കബ് (13), റീമാ റേച്ചൽ ജേക്കബ് (11).