
കോട്ടയം: കിസ്മസ് പുതുവത്സര ബംപർ ഒന്നാം സമ്മാനമായ കോടിപതി ആര്? കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്ററിൽ (ബിസ്മി ലക്കി സെന്റർ )വിറ്റ ടിക്കറ്റിനാണ്
ഒന്നാം സമ്മാനം 20 കോടി ലഭിച്ചത് കടയുടമയും ഏജന്റുമായ സുധീക് കോട്ടയം ഓഫീസിൽ നിന്നെടുത്ത എക്സ് സി 138455 എന്ന ടിക്കറ്റിനാണ് .
കോടിപതി കാഞ്ഞിരപ്പള്ളിയിൽ തന്നെയെന്ന് സുധീക് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മഹാ ഭാഗ്യവാനെ തേടുകയാണ് നാട്. ഇവിടെ അടുത്തുള്ള ആർക്കെങ്കിലുമായിരിക്കുമെന്നും സുധീക് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല തീർത്ഥാടകരുടെ കച്ചവടം ഇവർക്ക് ഇല്ല. അതിനാലാണ് നാട്ടിൽ തന്നെയാണ് ഭാഗ്യവാൻ എന്ന കാര്യത്തിൽ ഉറപ്പിച്ചു പറയുന്നതെന്നും സുധീക് പറഞ്ഞു.
5200 ബംപർ ടിക്കറ്റാണ് ഇക്കുറി വിൽപ്പന നടത്തിയത് അത് മുഴുവൻ കടയിലെ കൗണ്ടറിൽ നിന്നാണ് വിൽപന നടത്തിയിട്ടുള്ളത്. 2024-ൽ ഓണം ബംപറിൽ ഒരു കോടിയുടെ സമ്മാനമുണ്ടായിരുന്നു.
ചിറക്കടവ് സ്വദേശിയാണ് സുധീക്. 12 വർഷമായി പ്രവർത്തിച്ചു വരുന്ന ഏജൻസിയാണിത്.



