പുതിയ ‘പേഴ്‌സണല്‍ ഇന്റലിജൻസ്’ ഫീച്ചറുമായി ഗൂഗിള്‍; നിങ്ങളുടെ ഇഷ്ടങ്ങള്‍ ഇനി ഗൂഗിളിനും അറിയാം

Spread the love

പുതിയ ‘പേഴ്‌സണല്‍ ഇന്റലിജൻസ്’ ഫീച്ചറുമായി ഗൂഗിള്‍. ഇതോടെ ഗൂഗിള്‍ സെർച്ചില്‍ പുതിയ വിപ്ലവത്തിന് തുടക്കമിടുകയാണ് ടെക് ഭീമനായ ഗൂഗിള്‍.

video
play-sharp-fill

നിങ്ങളുടെ മുൻകാല യാത്രാ വിവരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുൻനിർത്തി മറുപടി നല്‍കുന്ന ‘പേഴ്‌സണല്‍ ഇന്റലിജൻസ്’ എന്ന എഐ ടൂളാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്.

തിരച്ചില്‍ ഫലങ്ങളെ കൂടുതല്‍ വ്യക്തിപരമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഗിളിന്റെ എഐ മോഡലിനെ നിങ്ങളുടെ ജിമെയില്‍ , ഗൂഗിള്‍ ഫോട്ടോസ് എന്നിവയുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.

ഇനി നിങ്ങള്‍ ഗൂഗിളില്‍ ഒരു യാത്രാ പ്ലാൻ ചോദിച്ചാല്‍, ഇന്റർനെറ്റിലെ പൊതുവായ വിവരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പഴയ ഇമെയിലുകളും ഫോട്ടോകളും എഐ പരിശോധിക്കും. നിങ്ങളുടെ മുൻപത്തെ യാത്രാ അനുഭവങ്ങള്‍, ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍, വസ്ത്രരീതികള്‍ എന്നിവ കണക്കിലെടുത്താകും ഗൂഗിള്‍ മറുപടി നല്‍കുക.

നിങ്ങളുടെ ഗൂഗിള്‍ ഫോട്ടോസിലെ ചിത്രങ്ങള്‍ വിശകലനം ചെയ്ത് പ്രിയപ്പെട്ട റെസ്റ്റോറന്റുകളോ ഫാഷൻ ശൈലികളോ തിരിച്ചറിയാനും അതനുസരിച്ചുള്ള നിർദ്ദേശങ്ങള്‍ നല്‍കാനും എഐക്ക് സാധിക്കും.

നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചർ അമേരിക്കയിലെ ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ സബ്‌സ്‌ക്രൈബർമാർക്കാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. സാധാരണ ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ ‘എക്‌സ്‌പിരിമെന്റല്‍ ലാബ്‌സ്’ വഴി ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഉപയോക്താവ് ഈ ഫീച്ചർ ഓണ്‍ ചെയ്താല്‍ മാത്രമേ എഐക്ക് ജിമെയിലിലെയും ഫോട്ടോസിലെയും വിവരങ്ങള്‍ ലഭ്യമാകൂ. ഡിജിറ്റല്‍ ലോകത്ത് ഓരോ വ്യക്തിക്കും കൂടുതല്‍ പ്രസക്തമായ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്.