
വാഷിങ്ടൻ: യുഎസിലെ ജോർജിയയില്‍ കുടുംബവഴക്കിനെത്തുടർന്നുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യൻ വംശജയായ യുവതി ഉള്‍പ്പെടെ നാലുപേർ കൊല്ലപ്പെട്ടു.
ജോർജിയയിലെ ലോറൻസ്‌വില്‍ നഗരത്തില്‍ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്. അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാർ എന്നയാളാണ് തന്റെ ഭാര്യയെയും ബന്ധുക്കളെയും വെടിവച്ചു കൊന്നത്.
കൊല്ലപ്പെട്ടവർ മീനു ഡോഗ്ര(വിജയ് കുമാറിന്റെ ഭാര്യ), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ്. വെടിവയ്പ്പ് നടന്ന സമയത്ത് വീട്ടില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ കുട്ടികള്‍ അലമാരയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് കുട്ടികളിലൊരാള്‍ തന്നെ എമർജൻസി സർവീസില്‍ വിളിച്ച് വിവരം അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട കുട്ടികളെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.
പ്രതിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ അറ്റ്ലാന്റയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.



